_ Tele-Attendance Tracker _
An easy solution to take attendance in Telegram and update it in Google Spreadsheet.
എന്താണ് Tele-Attendance Tracker?
Online ക്ലാസ്സുകളുടെ കാലത്ത് വിദ്യാര്ത്ഥികളുടെ Attendance രേഖപ്പെടുത്തുന്നത് വളരെയധികം ബുദ്ധിമുട്ട് ആണ്. ഇതിനൊരു പരിഹാരമാണ് Tele-Attendance Tracker Tele-Attendance Tracker അക്കൊണ്ട് നിങ്ങളുടെ ടെലിഗ്രാം ഗ്രൂപ്പുകളില് Add ചെയ്ത് /present എന്ന് ടൈപ്പ് ചെയ്താല് മാത്രം മതി.Main Features:
👉 അധ്യാപകൻ /Present എന്ന് type ചെയ്യുമ്പോള്‍ present രേഖപ്പെടുത്താനുള്ള ബട്ടൺ പ്രത്യക്ഷപ്പെടുന്നു.👉 വിദ്യാർത്ഥികൾ അതിൽ Press ചെയ്യുക.👉 അധ്യാപകൻ /total_present എന്ന് ടൈപ്പ് ചെയ്താൽ ആ ക്ലാസ്സിൽ attend ചെയ്തവരുടെ ലിസ്റ്റ് ലഭിക്കും.👉 അധ്യാപകൻ /total_absent എന്ന് ടൈപ്പ് ചെയ്താൽ ആ ക്ലാസ്സിൽ absent ആയവരുടെ ലിസ്റ്റ് ലഭിക്കും.👉 നിശ്ചിത സമയം അവസാനിക്കുമ്പോള് അധ്യാപകന് ബട്ടൺ remove ചെയ്യുക. അതിന് ശേഷം present രേഖപ്പെടുത്താൻ കഴിയില്ല.🌷 ഓരോ ക്ലാസ്സിലും ഓരോ വിഷയത്തിനും വെവ്വേറെ Attendance🌷 attendance report ഓരോ വിദ്യാർത്ഥിക്കും telegram ല് personal message ആയി ലഭിക്കും.🌷 Attend ചെയ്ത വിദ്യാർഥികളുടെ details Google ഷീറ്റിൽ automatic ആയി upload ചെയ്യപ്പെടും.🌷 Register book പോലെ design ചെയ്ത ഗൂഗ്ള്‍ ഷീറ്റ്.. റജിസ്റ്റർ ബുക്ക് പോലെ ഉപയോഗിക്കാൻ വളരെ സുഖമുള്ളത്.എങ്ങനെ തുടങ്ങാം?
https://t.me/ec_teach എന്ന Telegram അക്കൌണ്ടിലേക്ക് ഒരു hi അയക്കുക. കൂടെ നിങ്ങളുടെ സ്ഥാപനത്തിന്റെ പേര്, സ്ഥലം, ആകെ അധ്യാപകമാരുടെ എണ്ണം എന്നിവയും അയക്കുക. തുടര്ന്ന് നിങ്ങള്ക്ക് വേണ്ടി ഞങ്ങള് program ചെയ്യുന്നതും കഴിഞ്ഞാല് ഉടന് നിങ്ങളെ അറിയിക്കുന്നതും ആണ്. (സാധാരണ ഗതിയില് ഒരു ദിവസത്തിനകം) അതു വരെ കാത്തിരിക്കുക.Account Set up ചെയ്യുന്നതെങ്ങനെ?
ഞങ്ങള് ചെയ്ത program ന്റെ ലിങ്കും profile name ഉം നിങ്ങള്ക്ക് അയച്ചുതന്നതിന് ശേഷം താഴെ പറയുന്നത് പോലെ ചെയ്യുക.ഞങ്ങള് അയച്ചു തരുന്നതില് ഇപ്രകാരം ഒരു ലിങ്ക്, ഒരു പ്രൊഫൈല് Name ഉണ്ടായിരിക്കും.Link as:@xxxxxxxxxxProfile name as:Attendance XXXX [your institution name]
നിങ്ങൾക്ക് ലഭിച്ച ലിങ്കില് ക്ലിക്ക് ചെയ്ത് start പ്രസ് ചെയ്ത് ഒരു hi പറയുക. (account activation വേണ്ടി).തുടങ്ങും മുമ്പ്
Telegram ID വെച്ചാണ് അധ്യാപകരെ/ വിദ്യാര്ത്ഥികളെ ട്രാക്ക് ചെയ്യുന്നത് എന്നതിനാല് എല്ലാ സമയവും വിദ്യാർത്ഥികള് ഒരേ എക്കൌണ്ട് ഉപയോഗിക്കേണ്ടതാണ്. വീട്ടിലെ മറ്റാരുടെയെങ്കിലും Telegram account ആണ് ഉപയോഗിക്കുന്നത് എങ്കില് അത് സ്ഥിരമാക്കേണ്ടതാണ്. ഒരു ID കൊണ്ട് ഒരു അധ്യാപകനെ/ വിദ്യാര്ത്ഥിയെ മാത്രമേ ട്രാക്ക് ചെയ്യാന് സാധിക്കൂ എന്നതിനാല് ടെലഗ്രാമിലെ ഒരേ എക്കൌണ്ട് രണ്ടു പേര് ഉപയോഗിക്കാന് പാടില്ല. ഇടക്ക് വെച്ച് ടെലഗ്രാം നമ്പർ മാറ്റാന് പാടില്ല.അധ്യാപകരുടെ/ വിദ്യാര്ത്ഥികളുടെ പേര് telegram user name ല് നിന്നുമാണ് കണ്ടെത്തുന്നത് എന്നതിനാല് കുടുംബാഗങ്ങളുടെ എക്കൌണ്ട് ഉപയോഗിക്കുന്നവരോട് profile പേര് മാറ്റാന് പറയുക. പ്രൊഫൈലില് പേരില് First Name, Last Name എന്നിവ കൃത്യമായി നല്കുക.ഉദാ: First Name: MuhammedSecond Name: Rashid Aപ്രൊഫൈല് പേരില് ഇംഗ്ലീഷ് അക്ഷരങ്ങള് മാത്രം ഉപയോഗിക്കുക. സ്പെഷ്യല് കാരക്ടേഴ്സ് (!,@,#,$,%,^,&,*,(,),_,<,>,?,/,\,|,= തുടങ്ങിയ ചിഹ്നങ്ങള്), ഇമോജികള്, അക്ഷരങ്ങള് അല്ലാത്തവ ഒന്നും പാടില്ല.ഇടക്ക് വെച്ച് പേര് മാറ്റാതിരിക്കുക.Account Setup ചെയ്യാം
നിങ്ങളുടെ അധ്യാപക ഗ്രൂപ്പില് ഈ അക്കൗണ്ട് ആഡ് ചെയ്യുക.അതിനായി ഗ്രൂപ്പ് open ചെയ്ത് member മാരെ add ചെയ്യുന്ന പോലെ മുന്നോട്ട് പോവുക. മുകളില് Attendance XXXX എന്ന രൂപത്തില് നിങ്ങൾക്ക് അയച്ചു തന്നത് search ചെയ്യുക. എന്നിട്ട് Add ചെയ്യുക.
ഞങ്ങള് നിങ്ങള്ക്ക് അയച്ച് തന്ന ലിങ്കും പേരും അടങ്ങിയ ടെക്സ്റ്റ് മെസേജ് ഗ്രൂപ്പില് അയച്ച് കൊടുക്കുക.
ശേഷം /present എന്ന് ടൈപ്പ് ചെയ്യുക.പ്രസന്റ് രേഖപ്പെടുത്താനുള്ള ബട്ടണ് വരുന്നത് കാണാം.
മുഴുവന് അധ്യാപകരോടും ആദ്യം, മെസേജിലെ ലിങ്കില്‍ ക്ലിക് ചെയ്ത് Start ചെയ്ത് hi എന്ന് അയക്കാന് പറയുക.
ശേഷം ആ ബട്ടണില് എല്ലാവരും press ചെയ്യുക. (Personal ആയി notification ലഭിക്കുന്നത് കാണാം.)
തുടർന്ന്, ക്ലാസുകള് നടക്കുന്ന മുഴുവന് ഗ്രൂപ്പുകളിലും ഇതേ രൂപത്തില് ഈ അക്കൌണ്ട് Add ചെയ്യാനും മുകളില് ലഭിച്ച മെസേജ് അയക്കാനും /present എന്ന് ടൈപ്പ് ചെയ്ത് ബട്ടണ് വരുത്താനും അധ്യാപകരോട് പറയുക.
വിദ്യാർത്ഥികളോട് ലിങ്കില് ക്ലിക്ക് ചെയ്ത് Hi എന്ന് പറയാനും ഓർമപ്പെടുത്തുക.
(ഈ സമയം /present, /total_present എന്നിവ ഗ്രൂപ്പുകളിലെ എല്ലാവർക്കും ലഭ്യമാവുന്നതും അവർക്കൊക്കെ ചെയ്യാവുന്നതും ആയിരിക്കും. ഈ സൌകര്യം അധ്യാപകർക്ക് മാത്രം പരിമിതപ്പെടുത്തുന്നതിനായി അടുത്ത സ്റ്റപ്പുകള് കൂടി ചെയ്യേണ്ടതുണ്ട്.)
എല്ലാ ഗ്രൂപ്പുകളിലെയും മുഴുവന് അധ്യാപകരും വിദ്യാര്ത്ഥികളും present രേഖപ്പെടുത്തിയാല് നിങ്ങളുടെ gmail ID സഹിതം ഞങ്ങളെ അറിയിക്കുക. ഇതിലേക്ക് Google Spreadsheet share ചെയ്ത് തരുന്നതാണ്.NB:അധ്യാപകരോട്:വിഷയങ്ങളുടെ പേര് ഗ്രൂപ്പുകളുടെ പേരില് നിന്നാണ് കണ്ടെത്തുന്നത് എന്നതിനാല് ഓരോ ക്ലാസിലും ഓരോ വിഷയത്തിനും വെവ്വേറെ ഗ്രൂപ്പുകള് ഉണ്ടായിരിക്കേണ്ടതാണ്. ഓരോ ഗ്രൂപ്പും STD X. SUBJECT NAME എന്ന ഫോർമാറ്റില് rename ചെയ്യേണ്ടതാണ്. (ചിഹ്നങ്ങളോ ഇമോജികളോ പാടില്ല.) ഉദാ: STD. 5 MATHS ഗ്രൂപ്പിന്റെ പേരില് അക്ഷരങ്ങള് മാത്രം ഉപയോഗിക്കുക. സ്പെഷ്യല് കാരക്ടേഴ്സ് (!,@,#,$,%,^,&,*,(,),_,<,>,?,/,\,| പോലോത്തവ), ഇമോജികള് തുടങ്ങിയവ പാടില്ല. ഗ്രൂപ്പിന്റെ പേര് പിന്നീട് മാറ്റാന് പാടില്ല.ഓരോ ഗ്രൂപ്പിലും ഒരു തവണയെങ്കിലും Attendance രേഖപ്പെടുത്തിയ വിദ്യാർത്ഥികളുടെ പേരുകള് മാത്രമേ, തുടർന്ന് ആ ഗ്രൂപ്പിലെ absent ലിസ്റ്റില് വരികയുള്ളൂ.പിരീഡ്/ നിശ്ചിത സമയം കഴിഞ്ഞാല് present button റിമൂവ് ചെയ്യുക. അല്ലാത്ത പക്ഷം, നിശ്ചിത സമയം കഴിഞ്ഞാലും വിദ്യാർത്ഥികള് പ്രസന്റ് രേഖപ്പെടുത്തുന്നതാണ്.120 വിദ്യാർത്ഥികള് വരെയുള്ള ഗ്രൂപ്പുകളില് ഉപയോഗിക്കാവുന്നതാണ്.വിദ്യാർത്ഥികളോട്:ആദ്യ തവണ ബട്ടണ് പ്രസ് ചെയ്യുന്നതിനു മുമ്പ് തന്നെ നിങ്ങളുടെ പ്രൊഫൈല് പേര് മുകളില് പറഞ്ഞ പോലെ മാറ്റുക.സ്ഥിരമായി ഒരേ എക്കൌണ്ട് ഉപയോഗിക്കുക.ഇടക്ക് വെച്ച് നമ്പർ മാറ്റാതിരിക്കുക.ഗ്രൂപ്പില് വരുന്ന പ്രസന്റ് ബട്ടണില് ഒരു തവണ പ്രസ് ചെയ്ത് തിരികെ ടെലിഗ്രാം ഹോം പേജിലേക്ക് തിരിച്ച് പോവുക. Attendance രേഖപ്പെടുത്തിയ Notification വന്നിട്ടുണ്ടാവും.വിദ്യാർത്ഥികളുടെ present എടുക്കാം
ഇത്രയുമായാല് അധ്യാപകർക്ക് ഒരോ ഗ്രൂപ്പിലും ഓരോ ദിവസവും present എടുക്കാവുന്നതാണ്.അതിനായി താഴെയുള്ളത് പോലെ ചെയ്യുക.
/present എന്ന് ടൈപ്പ് ചെയ്യുക. Attendance രേഖപ്പെടുത്താനുള്ള ബട്ടണ് വരുന്നതാണ്./total_present എന്ന് ടൈപ്പ് ചെയ്താല് അന്നേ ദിവസം ഹാജറായവരുടെ ലിസ്റ്റും/total_absent എന്ന് ടൈപ്പ് ചെയ്താല് അന്നേ ദിവസം ഹാജറാവാത്തവരുടെ ലിസ്റ്റും ഗ്രൂപ്പില് പ്രത്യക്ഷപ്പെടുന്നതാണ്.പിരീഡ്/ നിശ്ചിത സമയം കഴിഞ്ഞാല് അധ്യാപകർ attendance button remove ചെയ്യുക. ശേഷം വിദ്യാര്ത്ഥികൾക്ക് attendance രേഖപ്പെടുത്താന് കഴിയുന്നതല്ല.Register Book പോലെ ഉപയോഗിക്കാം?
Google Spreadsheet റജിസ്റ്റർ ബുക്ക് പോലെ ഡിസൈന് ചെയ്തത് ആയതിനാല് തീര്ച്ചയായും വളരെ സുഖപ്രദമായി ഉപയോഗിക്കാം.ഇതിനായി നിങ്ങള്ക്ക് അയച്ചു തരുന്ന spreadsheet ഓപ്പണ് ചെയ്ത് Register എന്ന ഷീറ്റ് തുറക്കുക.വര്ഷം, മാസം, വിഷയം തുടങ്ങിയവ select ചെയ്താല് പ്രസ്തുത റജിസ്റ്റര് കാണാവുന്നതാണ്. ഇത് പ്രിന്റ് ചെയ്തെടുക്കാവുന്നതും സൂക്ഷിക്കാവുന്നതും ആണ്.അവസാന ഭാഗത്ത് കാണുന്ന total working days എന്നതില് ആകെ അധ്യയന ദിവസങ്ങളുടെ എണ്ണം രേഖപ്പെടുത്തിയാല് വിദ്യാർത്ഥികളുടെ ആകെ ഹാജർ ദിവസങ്ങള് ഓട്ടോമാറ്റിക് ആയി update ചെയ്യപ്പെടുന്നതാണ്.ഹാജറുകള് പച്ച ബാക്ക്ഗ്രൌണ്ട് കളറില് പ്രത്യേകം ശ്രദ്ധിക്കപ്പെടുന്ന രൂപത്തില് കാണാവുന്നതാണ്. പ്രിന്റ് എടുക്കുന്ന സമയം ആവശ്യമില്ലെങ്കില് നിറം ഒഴിവാക്കാവുന്നതുമാണ്. ഇതിനായി Hilight present with color: എന്ന ഭാഗത്തുള്ള ഓപ്ഷന് മാറ്റിക്കൊടുക്കുക..പേര് മാറ്റാം
വിദ്യാർത്ഥികളുടെ പേര് edit ചെയ്യാന് ഗൂഗ്ള് ഷീറ്റില് സൌകര്യം ഉണ്ടായിരിക്കുന്നതാണ്. അതിനായി studentsDetails എന്ന ഷീറ്റ് തുറന്ന് Update Name എന്നതിന് താഴെ പേര് മാറ്റം വരുത്തുക.Attendance data കള് എത്രകാലം സൂക്ഷിക്കാം?
Attendance data മുഴുവനും Spreadsheet ല് രേഖപ്പെടുത്തുന്നതിനാല് ഡാറ്റ സുരക്ഷിതമായിരിക്കുന്നതും എത്രകാലം വേണമെങ്കിലും നിങ്ങള്ക്ക് Access ചെയ്യാവുന്നതും ആണ്.Tele-Attendance Tracker Validity എത്ര?
Tele-Attendance Tracker ന്റെ validity ഒരു വർഷം ഉണ്ടായിരിക്കുന്നതാണ്. (One academic year).Program Code മുഴുവനും ec-teach എക്കൌണ്ടില് നിലനില്ക്കുന്നതിനാല് ec-teach / programmer ഉടെ ID യുമായി പ്രസ്തുത spreadsheet ഇത്രയും കാലം shared ആയിരിക്കുന്നതാണ്. അല്ലാത്ത പക്ഷം program code കള്ക്ക് spreadsheet ലേക്ക് access ചെയ്യാന് കഴിയാതിരിക്കുകയും attendance സൂക്ഷിക്കാന് കഴിയാതിരിക്കുകയും ചെയ്യും.Spreadsheet ഉപയോഗം Google spreadsheet limitations കള്ക്ക് വിധേയമായിരിക്കും. Validity നിലനില്ക്കുന്നതിനിടക്ക് limit തീരുകയാണെങ്കില് ഞങ്ങളെ അറിയിക്കുന്ന പക്ഷം spreadsheet പുതുക്കിത്തരുന്നതാണ്. ഈ സേവനം തികച്ചും സൌജന്യമായിരിക്കും. നിങ്ങളുടെ Attendance data കള് സുരക്ഷിതമായിരിക്കുന്നതാണ്.Pricing
🤝 നിങ്ങളുടെ സ്ഥാപനത്തിന്റ് പേര്, സ്ഥലം, ആകെ അധ്യാപകരുടെ എണ്ണം എന്നിവ ഞങ്ങളെ അറിയിച്ച് ആവശ്യപ്പെടുന്ന പക്ഷം നിങ്ങള്ക്ക് വേണ്ടി program ചെയ്യുന്നതും നിങ്ങളെ അറിയിക്കുന്നതുമാണ്. ഇത് മൂന്ന് ദിവസം തികച്ചും സൌജന്യമായി നിങ്ങള്ക്ക് ഉപയോഗിച്ച് നോക്കാം.https://t.me/ec_teach എന്ന അക്കൌണ്ടില് ഞങ്ങളുമായി ബന്ധപ്പെടാം.🤝 താത്പര്യമുണ്ടെങ്കില്‍ മാത്രം ചെറിയ നിരക്കില് തുടർന്ന് ഉപയോഗിക്കാം. താത്പര്യമില്ലാത്ത പക്ഷം സേവനം നിറുത്താവുന്നതാണ്. ഇതിനായി യാതൊരുവിധത്തിലുള്ള പണമിടപാടും ഞങ്ങള് ആവശ്യപ്പെടുന്നതല്ല. 😊🤝 അധ്യാപകരുടെ എണ്ണം, ആകെ വിഷയങ്ങളുടെ എണ്ണം എന്നിവ അനുസരിച്ച് വിവിധ സ്കീമുകള് ലഭ്യമാണ്.ലഭ്യമായ സ്കീമുകള്
* Institution pack is designed for institutions having nearly 20 teachers or nearly 400 students. 1+ programs will be designed for institutions having more than this number of teachers/ students.
FAQ
വീഡിയോ കാണാം:
Contact
https://t.me/ec_teach___________________________ec-teachteaching made easy!
No comments:
Post a Comment