ഇസ്‌ലാമിലെ രണ്ടാമത്തെ ഖലീഫയായിരുന്ന സ്വഹാബി. നീതിമാനായ
(ഉമര്‍ അല്‍ ഫാറൂഖ്) എന്ന പേരില്‍ ചരിത്രത്തില്‍ ഖ്യാതി നേടിയ മുസ്‌ലിം
ഭരണാധികാരി. ഉമറി(റ)ന്റെ ഇസ്‌ലാമിന് മുമ്പുള്ള ജീവിതത്തെക്കുറിച്ച് വളരെ കുറഞ്ഞ
വിവരമേ ചരിത്രഗ്രന്ഥങ്ങളില്‍നിന്ന് ലഭിക്കുന്നുള്ളൂ. ഹിജ്‌റക്കു നാല്‍പതുവര്‍ഷംമുമ്പാണ്
ഉമറി(റ)ന്റെ ജനനം. പിതാവ് ഖത്ത്വാബ് ബ്‌നു തുഫൈല്‍. മാതാവ് ഹന്‍തമ ബിന്‍ത്
ഹിശാമിബ്‌നു മുഗീറ. ഖുറൈശികളുടെ അമ്പാസിഡര്‍മാരായിരുന്ന അദിയ്യ് ഗോത്രത്തിലാണ്
ഉമര്‍(റ) ജനിച്ചത്. കുതിരസവാരി, മല്‍പിടുത്തം , ആയോധനമുറകള്‍ , പ്രസംഗം, വംശക്രമശാസ്ത്രം
മുതലായവയില്‍ ഉമര്‍(റ) ചെറുപ്പത്തിലേ പ്രവീണനായി. ഉക്കാളിലെ വാര്‍ഷികപ്രദര്‍ശനങ്ങളില്‍
ആയോധനമുറകളില്‍ അസാമാന്യമികവ് പ്രകടിപ്പിച്ചിരുന്ന ഉമര്‍(റ) ഇസ് ലാമിനുമുമ്പേ
അറബികള്‍ക്കിടയില്‍ പ്രശസ്തനായിരുന്നു. ഖുറൈശികളില്‍ എഴുതാനും വായിക്കാനും
അറിയാമായിരുന്ന 17 പേരില്‍ ഒരാള്‍ അദ്ദേഹമായിരുന്നു. കച്ചവടാവശ്യാര്‍ഥം ഇറാന്‍ ,
സിറിയ തുടങ്ങിയ
സ്ഥലങ്ങളില്‍ വ്യാപകമായി സഞ്ചരിച്ച ഉമര്‍(റ) ഗോത്രങ്ങള്‍ക്കിടയിലെ തര്‍ക്കങ്ങളില്‍
പലപ്പോഴും ഖുറൈശികളുടെ വക്താവായി വര്‍ത്തിച്ചു.
മുഹമ്മദ് നബി(സ) ഇസ്‌ലാമികപ്രബോധനദൗത്യവുമായി
രംഗത്തുവന്നപ്പോള്‍ ഉമര്‍(റ) ഇസ്‌ലാമിന്റെ കഠിനശത്രുവായി മാറി. മുസ്‌ലിങ്ങളെ
കഠിനമായി മര്‍ദ്ദിച്ചു. രണ്ടിലൊരു ഉമറിനെ (ഉമറുബ്‌നുല്‍ ഖത്ത്വാബും അബൂജഹ്‌ലുമാണ്
ഉദ്ദേശ്യം)ക്കൊണ്ട് ഇസ്‌ലാമിനെ രക്ഷപ്പെടുത്തണമെന്ന് നബി(സ) പ്രാര്‍ഥിക്കാറുണ്ടായിരുന്നു.
പ്രവാചക(സ)നെ വധിക്കാന്‍ ഊരിപ്പിടിച്ച വാളുമായി ഒരു ദിവസം പുറപ്പെട്ട ഉമറിനെ നുഐം
ഇബ്‌നു അബ്ദില്ല എന്നയാള്‍ വഴിക്കുവെച്ച് തടഞ്ഞുനിര്‍ത്തി. ഉമറിന്റെ അളിയന്‍ സൈദും
പെങ്ങള്‍ ഫാത്വിമയും ഇസ്‌ലാം സ്വീകരിച്ച വിവരം ധരിപ്പിച്ചു. ക്ഷുഭിതനായ ഉമര്‍ സൈദി(റ)ന്റെ
വീട്ടിലേക്ക് കയറിച്ചെന്നു. സൈദിനെയും ഫാത്വിമയെയും ഖബ്ബാബ്(റ) എന്ന സ്വഹാബി ഖുര്‍ആന്‍
പഠിപ്പിക്കുകയായിരുന്നു. അദ്ദേഹം മറക്കുപിന്നിലൊളിച്ചു. ഇസ്‌ലാം സ്വീകരിച്ചതിന്
സഹോദരിയെയും സ്യാലനെയും ഉമര്‍ അതികഠിനമായി മര്‍ദ്ദിച്ചു. എന്നാല്‍ അവര്‍
രണ്ടുപേരും ഇസ്‌ലാമിലുള്ള ദൃഢവിശ്വാസം പ്രഖ്യാപിക്കുകയാണ് ചെയ്തത്. അവരുടെ
അചഞ്ചലമായ വിശ്വാസം ഉമറിനെ അത്ഭുതപ്പെടുത്തി. അദ്ദേഹം സൗമ്യഭാവത്തില്‍ അവരില്‍
നിന്ന് ഖുര്‍ആന്‍ വാങ്ങി വായിച്ചു. തുടര്‍ന്ന് ഖബ്ബാബിനെയും കൂട്ടി ഉമര്‍ ,
അര്‍ഖമിന്റെ
ഭവനത്തിലായിരുന്ന മുഹമ്മദ് നബി(സ)യെ ചെന്നുകണ്ട് ഇസ്‌ലാം ആശ്ലേഷിച്ചു.
പ്രവാചകത്വലബ്ധിയുടെ ആറാം വര്‍ഷമാണ് ഈ സംഭവം. അതുവരെ 51 പേര്‍ മാത്രമുള്ള മുസ്‌ലിംസംഘം
രഹസ്യമായാണ് പ്രാര്‍ഥന നിര്‍വഹിച്ചിരുന്നത്. ഉമറി(റ)ന്റെ പരിവര്‍ത്തനം സ്ഥിതികളില്‍
സാരമായ മാറ്റം വരുത്തി. ഉമര്‍(റ) തന്റെ ഇസ്‌ലാമാശ്ലേഷം പരസ്യമായി പ്രഖ്യാപിച്ചു.
ഖുറൈശികളുടെ എതിര്‍പ്പുകള്‍ വെല്ലുവിളിച്ചുകൊണ്ട് കഅ്ബയില്‍ അദ്ദേഹം പരസ്യമായി
നമസ്‌കരിച്ചു. ഉമര്‍(റ) ഇസ്‌ലാംസ്വീകരിച്ചതോടെ ഇസ്‌ലാമിലേക്ക് കൂടുതല്‍
ജനപ്രവാഹമുണ്ടായി. ഖുറൈശികളെ വെല്ലുവിളിച്ചുകൊണ്ട് പരസ്യമായാണ് ഉമര്‍(റ)
മദീനയിലേക്ക് പലായനംചെയ്തത്.
അബൂബക്‌റി(റ)നെ പോലെ ഉമറും(റ) തന്റെ ശിഷ്ടജീവിതം ഇസ്‌ലാമിനായി
സമര്‍പ്പിച്ചു. എല്ലാ യുദ്ധങ്ങളിലും അദ്ദേഹം പ്രവാചകനോടൊപ്പം നിലകൊണ്ടു.
ഭരണകാര്യങ്ങളില്‍ പ്രവാചകന്‍ ഉമറു(റ)മായി കൂടിയാലോചിക്കാറുണ്ടായിരുന്നു. നബി(സ)
അദ്ദേഹത്തിന്റെ മകളെ ഭാര്യയായി സ്വീകരിച്ചു. നബിയുടെ കാലത്തുതന്നെ സുദൃഢവും
സുചിന്തിതവുമായ അഭിപ്രായങ്ങള്‍ക്ക് ഉമര്‍(റ) പ്രസിദ്ധനായിരുന്നു. ഹുനൈന്‍
യുദ്ധത്തില്‍ മുസ്‌ലിങ്ങള്‍ പ്രാരംഭത്തില്‍ പരാജയം നേരിട്ട് പിന്തിരിഞ്ഞോടിയപ്പോള്‍
ഉമറും(റ) ചുരുക്കം ചിലരും മാത്രമാണ് പ്രവാചകന്റെ കൂടെ ഉറച്ചുനിന്നത്.
സമരാന്ത്യത്തില്‍ മുസ്‌ലിങ്ങള്‍ വിജയിച്ചു. ഹിജ്‌റ ഒമ്പതാംവര്‍ഷം നടന്ന തബൂക്
യുദ്ധത്തിനുള്ള നിധിയിലേക്ക് തന്റെ സമ്പാദ്യത്തിന്റെ പകുതിയും സംഭാവനചെയ്തു. ഉമറി(റ)ന്റെ
നിര്‍ദ്ദേശപ്രകാരമാണ് സമൂഹപ്രാര്‍ത്ഥനയ്ക്കായി ബാങ്ക് വിളിക്കുന്ന ചടങ്ങ് ഇസ്‌ലാമില്‍
ഏര്‍പ്പെടുത്തിയത്. അബൂബക്‌റി(റ)നുശേഷം ഉമര്‍(റ) ഖലീഫയായി തെരഞ്ഞെടുക്കപ്പെട്ടു.
ഹി. 23 ദുര്‍ഹജ്ജ് 26 ന്(ക്രി.വ. 644) ഉമര്‍(റ) വഫാത്തായി. നബി(സ)യുടെ
ഖബ്‌റിന്നരികില് തന്നെയണ് ഉമര്(റ)വിന്റെയു ഖബ്റ്.
No comments:
Post a Comment