Thalkkal/What kind of modules to publish

അസ്സാലാമു അലൈക്കും
പ്രിയപ്പെട്ട അധ്യാപകരേ,
നമ്മുടെ എല്ലാമെല്ലാമായ വിദ്യാര്‍ഥികളെ നമുക്ക് ഒത്തൊരുമിച്ച് കൈ പിടിച്ചുയര്‍ത്താം.      
നാം പല സ്ഥാപനങ്ങളിലും പലവിധ ബഹുമുഖ പാഠ്യപാഠ്യേതര പ്രവര്‍ത്തനങ്ങള്‍ കാഴ്ച വെക്കുന്നു.
 ക്ലാസെടുക്കുമ്പോള്‍ നമ്മള്‍ സ്വീകരിക്കുന്ന പല മോഡലുകളും,
 ചാപ്റ്റര്‍ കഴിഞ്ഞാല്‍ എല്ലാം ഒരു കുടക്കീഴിലാക്കുന്ന മത്സരങ്ങള്‍ പോലോത്ത സംരംഭങ്ങള്‍,
 ഇന്‍റര്‍നെറ്റില്‍ നിന്നും തപ്പിയെടുക്കുന്ന ടീച്ചിംഗ് മെത്തേഡുകള്‍,
 ഓരോ ചാപ്റ്ററിനും പവര്‍പോയിന്‍റുകള്‍,
 ഓരോ പ്രായക്കാര്‍ക്കും നടത്താവുന്ന ടൈം പ്ലാനുകള്‍,
 ഓരോ ക്ലാസിലും നടത്താവുന്ന വ്യത്യസ്ത പ്രോഗ്രാമുകള്‍,
 ഹൗസിംഗിലെ വ്യത്യസ്തയിനം പരിപാടികള്‍,
 വായിക്കാത്തവരെ വായിപ്പിക്കാനുള്ളവ,
 കളിക്കാത്തവരെ കളിപ്പിക്കാനുള്ളവ,
 സോഷ്യല്‍ ആവാത്തവരെ അങ്ങനെയാക്കാന്‍,
 മന:പാഠമാക്കാന്‍ ബുദ്ധിമുട്ടുള്ളവരെ സഹായിക്കാനുതകുന്നവ,
 ദിവസങ്ങളും ആഴ്ചകളും മാസങ്ങളും വര്‍ഷങ്ങളും കൃത്യമായി ഷെഡ്യൂള്‍ ചെയ്തവ....
ഇല്ല തീരുന്നില്ല, നമ്മുടെ മുമ്പിലുള്ളവര്‍ എല്ലാ വിധത്തിലും ബഹുമുഖപ്രതിഭകളാണ്, അവരെ കൈപിടിച്ചുയര്‍ത്താനുള്ളവര്‍ നാമും.

പലതും നാം ചെയ്യുന്നു... പലതും നാം മാത്രം അറിയുന്നു.. മറ്റുള്ളവര്‍ എന്തെല്ലാം പരിപാടികള്‍ നടത്തുന്നു എന്ന് നാം പലപ്പോഴും അറിയാതെ പോവുന്നു..

ഇന്നു മുതല്‍ നമുക്കതെല്ലാം പരസ്പരം പങ്കു വെക്കാം.. മറ്റുള്ളവര്‍ അവരുടേതും പങ്കുവെക്കട്ടെ.. പുത്തന്‍ പ്രോഗ്രാമുകള്‍ നമുക്കപ്പോള്‍ ലഭിക്കുന്നു.. അവ നമുക്കും നടപ്പാക്കാം...


അതിനായി നാം തുടങ്ങുന്നു.. 
ec-teach.blogspot.com


നിങ്ങളുടെ വിലയേറിയ ടീച്ചിംഗ് മെത്തേഡുകള്‍ മെയ്ല്‍ ചെയ്താലും.. ടു..
muhammedvee@gmail.com




 
 

1 comment: